
പോഷകങ്ങളും വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാരാളമായി പ്ലമിൽ അടങ്ങിയിരിക്കുന്നു. ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് പ്ലം(Plum) ഉപയോഗിച്ച് വരുന്നു. പ്ലം പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിൽ നാരുകൾ മാത്രമല്ല വലിയ അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിരിക്കുന്നതായി വിദഗ്ധർ പറയുന്നു.
- പ്ലം പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ, ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിച്ച് ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
- ലയിക്കുന്ന നാരുകൾ ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുകയും രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
- കൊളസ്ട്രോൾ കുറയ്ക്കൽ ഉൾപ്പെടെയുള്ള ഹൃദയാരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ട ഫിനോളിക് സംയുക്തങ്ങൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ പ്ലംമിൽ അടങ്ങിയിട്ടുണ്ട്. നാലാഴ്ച ദിവസവും ഒരു പ്ലം കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
- പ്ലം ആൻ്റി ഓക്‌സിഡൻ്റും നാരുകളാലും സമ്പന്നമാണ്. ഇത് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
Be the first to comment