മഷ്‌റൂം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൻ്റെ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ‘കൂൺ’ അഥവാ മഷ്‌റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവ മഷ്‌റൂമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മഷ്‌റൂം കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് മഷ്‌റൂം. 

  • വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് മഷ്റൂം. 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം.
  • ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഷ്‌റൂം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും. അതുപോലെ തന്നെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
  • സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
  • ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മഷ്റൂമിന് കഴിവുണ്ട്. മഷ്റൂമിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
  • നാരുകള്‍ ധാരാളം അടങ്ങിയ മഷ്റൂം പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*