ഡിസംബർ 22, 23, 24 എന്നീ ദിവസങ്ങളിൽ 229.80 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 89.52 കോടിയുടെ മദ്യമാണ് ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. റമ്മാണ് ഏറ്റവും കൂടുതൽ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
Be the first to comment