കാലാവധി കഴിഞ്ഞ മദ്യം ഒഴുക്കി കളയാൻ വനിതകളുടെ സഹകരണം തേടി ബെവ്കോ

പാലക്കാട്: കാലവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാൻ വനിതകളുടെ സഹകരണം തേടി ബിവറേജസ് കോർപ്പറേഷൻ. മേനോൻപാറ വെയർഹൗസ് ഗോ‍ഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെന്‍ഡർ ക്ഷണിച്ചത്. വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചത്.

കഴിഞ്ഞ തവണ 50,000 കെയ്സ് മദ്യമാണ് ഇവിടെ നശിപ്പിച്ചത്. ഒരു കെയ്സിൽ 9 ലീറ്ററെന്ന കണക്കുവച്ച് 4.5 ലക്ഷം ലിറ്റർ മദ്യമാണ് മണ്ണില്‍ ഒഴിച്ചുകളഞ്ഞത്. കാലാവധി കഴി‍ഞ്ഞതിൽ ഭൂരിഭാഗവും ബീയറും വിലകൂടിയ മദ്യവുമാണ്. കാലാവധിക്കു ശേഷം ബീയറിൽ നിറംമാറ്റവും മറ്റു പ്രശ്നങ്ങളും ഉണ്ടാകും.

കാലാവധി കഴിഞ്ഞതിന്റെ എണ്ണം കൃത്യമായി തയാറാക്കി എക്സൈസ് കമ്മിഷണർക്കു സമർപ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് നശിപ്പിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*