
ഏറ്റുമാനൂർ : തോമസ് ചാഴികാടന്റെ ഇടപെടലിന്റെ ഫലമായി ഭാരത് പെട്രോളിയം കോർപറേഷൻ തങ്ങളുടെ സി എസ് ആർ ഫണ്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിന് അഞ്ച് വെന്റിലേറ്ററുകൾ കൈമാറി. ഭാരത് പെട്രോളിയത്തിന്റെ സി. എസ്. ആർ. ഫണ്ടിൽ നിന്നും ലഭിച്ച വെന്റിലേറ്ററുകൾ തോമസ് ചാഴിക്കാടൻ എം.പി. യാണ് ആശുപത്രിക്ക് കൈമാറിയത്.
65 ലക്ഷം രൂപയാണ് ആകെ ചിലവ്. ഹൃദയരോഗം അടക്കമുള്ള തീവൃപരിചരണ യൂണിറ്റിലേക്ക് ആണ് ഈ അത്യാധുനിക വെന്റിലേറ്റുകൾ മാറ്റുന്നത്. ഷില്ലർ അഡ്വാൻസ്ഡ് എന്ന അമേരിക്കൻ കമ്പനിയുടെ വെൻറിലേറ്ററുകളാണിത്. ശ്വാസകോശത്തിലെ മർദ്ദങ്ങളുടെ വ്യത്യാസങ്ങൾ കാണിക്കുന്ന സ്ട്രസ് ഇൻഡക്സ് സംവിധാനവും കാർബൺ ഡയോക്സൈഡ് പുറത്തേക്ക് പോകുന്നതിന്റെ അളവുകൾ രേഖപ്പെടുത്തി അറിയിക്കുന്നതിനുള്ള കാർബൺഡയോക്സൈഡ് ഇൻഡക്സ് സംവിധാനവും ഈ ആധുനിക വെന്റിലേറ്ററിൽ ഉണ്ട്.
ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട ഈ സംവിധാനങ്ങളുള്ള വെന്റിലേറ്റുകൾ കോട്ടയം മെഡിക്കൽ കോളേജിൽ നിലവിലില്ല. ആശുപത്രിയിൽ നടന്ന കൈമാറ്റ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ,വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പൊന്നൂസ്, സൂപ്രണ്ട് ഡോക്ടർ ടി. കെ. ജയകുമാർ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. രതീഷ്, കുമാർ, ഡോ. സാം ക്രിസ്റ്റി മാമൻ, ജനപ്രതിനിധികളായ ജയിംസ് കുര്യൻ, അന്നമ്മ മാണി എന്നിവർ പ്രസംഗിച്ചു. ബിപിസിഎല്ലിന്റെ റീജണൽ മാനേജർ (സെയിൽസ് വിഭാഗം ) മേധാവി സ്റ്റിജോ സന്നിഹിതനായിരുന്നു.
Be the first to comment