ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ഗിരീഷ് എ ഡി

ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസ് നിർമിക്കുന്നത്.

നസ്ലനും മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ‘പാൽ തൂ ജാൻവർ’, ‘തങ്കം’ എന്നീ പ്രോജക്ടുകൾക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*