തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലനടപടികൾ പൂർത്തിയായി

കോട്ടയം : തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലനടപടികൾ പൂർത്തിയായി. അൻപതിലധികം കമ്പനികൾ പങ്കെടുത്ത ലേലത്തിൽ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽ ലേലം പിടിച്ചു. 

കെട്ടിട സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന നഗരസഭയുടെ റിപ്പോർട്ട് പ്രകാരം  പൊളിച്ചു നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവോടെ കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളെയും മാസങ്ങൾക്കു മുൻപു ഒഴിപ്പിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ പുനരധിവാസ പാക്കേജിൽ നഗരസഭ ഇതുവരെയും  തീരുമാനമെടുത്തിട്ടില്ല. അതിനാൽ കെട്ടിടത്തിൽ നിന്നു ഒഴിവാക്കപ്പെട്ട വ്യാപാരികൾ അടച്ച കടകളുടെ ഷട്ടറുകൾക്കു മുന്നിൽ കച്ചവടം നടത്തി വരുകയായിരുന്നു.

വ്യാപാരികൾക്കു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ പലതവണ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ വ്യാപാരികളെ ഒഴിപ്പിച്ചശേഷവും ബസ് സ്റ്റാൻഡ് നിലനിർത്തിയത് നഗരസഭയുടെ ഇരട്ടത്താപ്പാണെന്നും ആരോപണം ഉയർന്നിരുന്നു. 

കരാർ തീയതി മുതൽ 3 മാസത്തിനകം കെട്ടിടം രാത്രി കാലങ്ങളിൽ പൊളിച്ച് നീക്കണം എന്നാണ് വ്യവസ്ഥ.

Be the first to comment

Leave a Reply

Your email address will not be published.


*