ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം തങ്കലാൻ 100 കോടി ക്ലബിൽ. ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വിദേശത്തും വമ്പൻ ബോക്‌സ് ഓഫീസ് കളക്ഷനാണ നേടിയത്.
ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആയിരുന്നു ചിത്രം കേരളത്തിൽ എത്തിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള ഗ്രോസായി 26 കോടിയാണ് തങ്കലാൻ നേടിയത്. ചിയാൻ വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, ഡാനിയൽ കാൽടാഗിറോൺ, പശുപതി തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രം ചിയാൻ വിക്രമിന്റെ 61-ാം ചിത്രമാണ്.
കർണാടകയിലെ കോലാറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കഥയാണ് ചിത്രത്തിന് ആധാരം. ‘തങ്കലാൻ’. തമിഴ് പ്രഭയും പാ രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു.
നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമാണം. കെ യു ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടെ വരികൾക്ക് ജിവി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 6- ന് തങ്കലാൻ ഉത്തരേന്ത്യയിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം – കിഷോർ കുമാർ, ചിത്രസംയോജനം – സെൽവ ആർ കെ, കലാസംവിധാനം – എസ് എസ് മൂർത്തി, സംഘട്ടനം – സ്റ്റന്നർ സാം, ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്. പിആർഒ- ശബരി.
Be the first to comment