മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കേരള കമ്പനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് വ്യാപാരത്തിനിടെ 7.38 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി. 2024ല്‍ 178 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണോടെ ഓഹരി ഒന്നിന് 2000 രൂപയ്ക്ക് മുകളിലാണ് വില. കമ്പനിയുടെ നാലാംപാദ ഫലം പുറത്തുവരുന്നതോടെ കുതിപ്പ് തുടരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
ഇന്നലെ 1890.20 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയാണ് ഇന്ന് 2000രൂപയും കടന്ന് മുന്നേറിയത്. കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് മാത്രം 44 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരികളില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ‘വിദേശ ഓര്‍ഡര്‍’ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കുതിപ്പ്.
ഒരു ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍ (ഹൈബ്രിഡ് SOV) രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി യൂറോപ്പില്‍ നിന്ന് ഒരു വലിയ ഓര്‍ഡര്‍ ലഭിച്ചതാണ് കമ്പനിയുടെ മുന്നേറ്റത്തിന് കാരണം. 500 കോടി മുതല്‍ 1,000 കോടി രൂപ വരെയുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്. രണ്ടോ അതിലധികമോ വെസ്സലുകള്‍ നിര്‍മ്മിക്കാനാണ് ധാരണയായിരിക്കുന്നത്.
Be the first to comment