
യുകെ: യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി.വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (47) ആണ് നിര്യാതനായത്.
പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഇന്നലെ വെളുപ്പിനായിരുന്നു ബിജു ജോസിനെ മോറിസ്‌ൻ ഹോസ്‌പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ സ്‌മിത ഉടൻ തന്നെ CPR നൽകുകയും ആംബുലൻസ് വിളിക്കുകയും ചെയ്‌തതിനെ തുടർന്ന് പാരാമെഡിക്കൽ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ഇടവകയിൽ പതിക്കൽ കുടുംബാംഗം ആണ്. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കൾ. സ്വാൻസിയിലെ മോറിസ്ട്‌ടൻ ഹോസ്‌പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ബിജുവിൻ്റെ ഭാര്യ സ്മിത ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെ നഴ്സ് ആയി ജോലി ചെയ്യുന്നു. ജോയൽ ബിജു, ജൊവാൻ ബിജു, ജോഷ് ബിജു എന്നിവരാണ് മക്കൾ.
Be the first to comment