ബിജു മേനോന്റെ ‘തുണ്ട്’ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

തങ്കത്തിന് ശേഷം ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് തുണ്ട്. നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം. റിയാസ് ഷെരീഫിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. റിയാസ് ഷെരീഫും കണ്ണപ്പനും ചേർന്നാണ് തുണ്ടിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ടോവീനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തല്ലുമാല, സൗബിൻ ഷാഹീർ, നിഖില വിമൽ എന്നിവർ അഭിനയിച്ച അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് തുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷസിനൊപ്പം ഛായഗ്രാഹകൻ ജിംഷി ഖാലിദും നിർമാണ പങ്കാളിയാകും.

വിഷ്ണു വിജയ്യാണ് തുണ്ടിന്റെ എന്ന ചിത്രത്തിന്റെ സംഗീതം. സെൻട്രൽ പിക്ചർസാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*