പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു

അതിരമ്പുഴ: പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പ്രണവം വീട്ടിൽ വരദരാജ് എൻ വി (62) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ നീണ്ടൂർ – കൈപ്പുഴ റോഡിൽ മര്യാദമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. ഇന്നോവ കാറും വരദരാജ് സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. എം ജി യൂണിവേഴ്സിറ്റി മുൻ ഉദ്യോഗസ്ഥനും സി പി ഐ എം കുറ്റിയേൽ കവല ബ്രാഞ്ച് അംഗവുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*