ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

കോട്ടയം മൂന്നിലവിന് സമീപം ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് തിരികെ വരും വഴി പഴുക്കാക്കാനത്തിന് സമീപം പതിനഞ്ച് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. കൊടുംവളവ് തിരിയുന്നതിനിടെ ബൈക്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. വാഹനത്തിനൊപ്പം യുവാക്കളും താഴേയ്ക്ക് തെറിച്ചു വീണു. ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറക്കവും വളവും നിറഞ്ഞ ഇല്ലിക്കല്‍കല്ല് പാതയില്‍ അപകടസൂചനാ ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*