
ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഇന്നലെ ഹാജരായി. സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഞായറാഴ്ച വൈകുന്നേരം ഹാജരായത്. സിംഗ്വാദ് രന്ധിക്പൂരിൽ നിന്ന് രണ്ട് സ്വകാര്യ വാഹനങ്ങളിലായി രാത്രി 11.30നാണ് പ്രതികൾ ഗോധ്ര സബ് ജയിലിൽ എത്തിയത്.
അതേസമയം, കീഴടങ്ങാൻ കൂടുതൽസമയം ആവശ്യപ്പെട്ട് കുറ്റവാളികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവർത്തിച്ച കോടതി പ്രതികളുടെ ഹർജികൾ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
Be the first to comment