സ്ത്രീധന പീഡന പരാതി; മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ

സ്ത്രീധന പീഡന പരാതിയിൽ മുൻ കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ.പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ബി.ജെ.പി.യിൽ ചേർന്ന മുൻ സി.പി.ഐ.എം. നേതാവ് ബിപിൻ പറഞ്ഞു. ഭാര്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്നും പാർട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിൻ പറഞ്ഞു.

ഭാര്യ മിനീസ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പോലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.

രണ്ട് ദിവസം മുൻപ് നൽകിയ പരാതിയിലാണ് കേസ്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. ബിപിൻ സി ബാബു തൻ്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. തന്റെ കരണത്തടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തിനും മർദിച്ചുവെന്നും ഭാര്യ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*