ബിപോര്‍ജോയ് ‘വില്ലനായി 1976 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023

കാലവർഷം കേരളത്തിൽ 60% കുറവ്. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് ഇത്തവണത്തേത്. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത്  260.3 mm മഴ മാത്രം. 1962 നും 1976 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023.എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.  

7 ജില്ലകളിൽ മഴകുറവ് 60% മുകളിലാണ്.  വയനാട് 78% ഉം ഇടുക്കി 71% കുറവ് മഴ ലഭിച്ചു..ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസറഗോഡ് ( 379.6 mm) ജില്ലയിലാണെങ്കിലും  സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 982.4 mm)  61% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കുറവ് വയനാട് ജി ( 153.3 mm), പാലക്കാട്‌ ( 153.6 mm) ജില്ലകളിൽ.

7 ദിവസം വൈകി വന്ന കാലവർഷം കേരളത്തിൽ ദുർബലമാകാൻ കാരണം  ജൂൺ 6 ന് അറബികടലിൽ രൂപപ്പെട്ട  ബിപോർജോയ് ചുഴലിക്കാറ്റ്  ആണ് . ഒപ്പം വടക്ക് പടിഞ്ഞാറൻ പസഫിക്ക് സമുദ്രത്തിൽ ഈ കാലയളവിൽ രൂപപ്പെട്ട ടൈഫുണുകളും.

 

Be the first to comment

Leave a Reply

Your email address will not be published.


*