ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; വെള്ളിയാഴ്ച താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറവുകളെ നാളെ കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ മാംസം, മുട്ട എന്നിവ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ ചത്ത സാഹചര്യത്തിൽ ഭോപ്പാലിലെ കേന്ദ്ര ലാബിൽ പരിശോധിച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് രോഗബാധിതമേഖലകളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്. ദ്രുത കർമ സേന രൂപീകരണവും ഒരുക്കങ്ങളും പൂർത്തിയാക്കി നാളെ മുതൽ കളളിങ്ങ് നടത്തും.

 

Be the first to comment

Leave a Reply

Your email address will not be published.


*