
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് താറാവുകൾ ചത്തു വീഴുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Be the first to comment