പാലാ: യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്തു കൊടുക്കേണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ് ചെയ്യുന്ന സേവനങ്ങള്‍ സുത്യര്‍ക്ക മാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, എഡ്വിന്‍ പാമ്പാറ, ബേബിച്ചന്‍ എടാട്ട്, അജിത് അരിമറ്റം, ഡോ. ജോബ് പള്ളിയമ്പില്‍, ജിനു നന്ദികാട്ടുപടവില്‍, ക്രിസ്റ്റി അയ്യപ്പള്ളില്‍, ക്ലിന്റ് അരീപറമ്പില്‍, ജോസഫ് മൈലാടൂര്‍, അരുണ്‍ മണ്ഡപത്തില്‍, സെബാസ്റ്റ്യന്‍ തോട്ടം, ജിനു മുട്ടപ്പള്ളി, ജോമി പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Be the first to comment