
ലഖ്‌നൗ: ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഇന്നലെയായിരുന്നു മൊറാദാബാദിലെ തെരഞ്ഞെടുപ്പ്.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബിജെപിയുടെ കഠിനാദ്ധ്വാനിയായ നേതാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചോദനവുമായിരുന്നു കുന്‍വര്‍ സര്‍വേഷെന്ന് ബിജെപി നേതാവ് ഭൂപേന്ദ്രസിങ് ചൗധരി പറഞ്ഞു. മൊറാദാബാദിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെതെന്നും ചൗധരി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വക്താവും അതേസമയം അറിയപ്പെടുന്ന വ്യവസായിയുമായിരുന്നു സര്‍വേഷ്. ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സര്‍വേഷ് എംപിയായും അഞ്ച് തവണ എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൊറാദാബാദ് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് 60 ശതമാനമായിരുന്നു.
Be the first to comment