രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗ്ഗന്‍ സിങ് കുലസ്‌തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലത്തില്‍ രജനീഷ് ഹര്‍വന്‍ഷ് സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിൻ്റെ പ്രചാരത്തിൻ്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രങ്ങളും കാണാം.

അതേസമയം, സംഭവത്തില്‍ മാനുഷികമായ പിഴവാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*