ഉപതിരഞ്ഞെടുപ്പ് തോല്‍വി; നേതാക്കളുടെ തർക്കത്തിന് പരിഹാരം കാണാൻ ബിജെപി കേന്ദ്ര നേതൃത്വം

ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിൽ പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്.

അതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും അംഗീകരിക്കില്ല.

ബിജെപിയെ എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ചാൽ വെറുതെ വിടില്ല. ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശരിയായ നിലയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറയിൽ നൂറുകണക്കിന് ആളുകൾ ബലികൊടുത്ത് പടുത്തുയർത്തി പ്രസ്ഥാനത്തെ കരിവാരി തേക്കാൻ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*