ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഇന്‍ചാര്‍ജുമാരെ നിയമിച്ച് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിൻ്റെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്.

ഹരിയാന മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ പി ധന്‍കറിനെ ഡല്‍ഹിയുടെ ഇലക്ഷന്‍ ചുമതലക്കാരനായി നിയമിച്ചു. ബിഹാര്‍ എംഎല്‍എ നിതിന്‍ നബീനെ ഛത്തീസ്ഗഡിന്റേയും ഹരിയാന മുന്‍മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിനെ അസമിൻ്റെയും പാര്‍ട്ടി വക്താവ് നളിന്‍ കോഹ്ലിയെ നാഗാലാന്‍ഡിന്റേയും ഇന്‍ചാര്‍ജുമാരായി നിയമിച്ചിട്ടുണ്ട്.

ബിജെപി വൈസ് പ്രസിഡന്റ് എം ചുബാ ഓ ആണ് മേഘാലയയുടെ ഇന്‍ചാര്‍ജ്. രാജ്യസഭ എംപി അജിത് ഗോപ്ചഡെ മണിപ്പൂരിൻ്റെയും ബിഹാര്‍ എംഎല്‍സി ദേവേഷ് കുമാര്‍ മിസോറമിൻ്റെയും കര്‍ണാടക എംഎല്‍എ അഭയ് പാട്ടീല്‍ തെലങ്കാനയുടേയും അവിനാഷ് റായ് ഖന്ന ത്രിപുരയുടേയും ചുമതലക്കാരാണ്.

ബിഹാര്‍ എംഎല്‍എ സഞ്ജീവ് ചൗരസ്യ, എംപിമാരായ രമേഷ് ബുദൂരി, സഞ്ജയ് ഭാട്ടിയ എന്നിവരെ ഉത്തര്‍പ്രദേശിലെ കോ-ഇന്‍ചാര്‍ജുമാരായും നിയമിച്ചിട്ടുണ്ട്. രഘുനാഥ് കുല്‍ക്കര്‍ണിയെ ആന്‍ഡമാന്‍ നിക്കോബാറിൻ്റെയും നിര്‍മല്‍ കുമാര്‍ സുരാന, ജയ്ബന്‍ സിങ് പവൈയ എന്നിവരെ മഹാരാഷ്ട്രയുടെ കോ-ഇന്‍ചാര്‍ജുമാരായും നിയമിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*