കോഴിക്കോട്: എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കള്‍. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനും ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീമും എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് ഇവരുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം.
പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ ഹാലിളകിയവരാണ് സിപിഎമ്മുകാർ. അവരുടെ സ്ഥാനാർത്ഥിയും ബുദ്ധിജീവിയുമൊക്കെയാണ് ഇപ്പോൾ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. അഭിമന്യുവിൻ്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ എന്നും കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Be the first to comment