
ബിജെപി തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുകയും കോണ്‍ഗ്രസ് ആഘോഷം നടത്തുകയും ചെയ്യുന്നതിനെ പരിഹസിച്ച് അംബാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ വിജ്. കോണ്‍ഗ്രസ് വിജയാഘോഷത്തിലാണ്. കാരണം കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് ഭുപിന്ദര്‍ ഹൂഡ തോല്‍ക്കണമെന്നാണ്- വിജ് പറഞ്ഞു. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം പരിഹസിച്ചു. അംബാലയില്‍ നിലവില്‍ അദ്ദേഹം ലീഡ് ചെയ്യുകയാണ്.
അതേസമയം, ഹരിയാനയില്‍ വന്‍ ട്വിസ്റ്റ്, ബിജെപി മുന്നേറ്റം. ലീഡ് നിലയില്‍ ബിജെപി തിരിച്ച് വന്നു. അപ്രതീക്ഷിത ട്വിസ്റ്റില്‍ ഹരിയാനയില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടി ബിജെപി. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറില്‍ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിര്‍ത്തി. കോണ്‍ഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.
Be the first to comment