സർക്കാരിനെ അട്ടിമറിക്കാൻ വീണ്ടും ബിജെപി നീക്കം; ഏഴ് എംഎൽഎമാർക്ക് 25 കോടിയും സീറ്റും; കെജ്‌രിവാൾ

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ സമീപിച്ചത് ഏഴ് ആപ്പ് എംഎൽഎമാരെയാണെന്ന് കെജ്‌രിവാൾ പറയുന്നു.

ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നും ഡൽഹി മദ്യനയ കേസിന്റെ ഭാഗമായി മുഖ്യമന്ത്രി അറസ്റ്റു ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ടെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നുമാണ് കെജ്‌രിവാളിന്റെ ആരോപണം.

ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ദീർഘമായ പോസ്റ്റാണ് കെജ്‌രിവാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. “മുഖ്യമന്ത്രിയെ ഞങ്ങൾ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റു ചെയ്യും. ശേഷം ഡൽഹി സർക്കാരിനെ അട്ടിമറിക്കും, 21 എംഎൽഎമാരുമായി സംസാരിച്ചിട്ടുണ്ട്, നിങ്ങൾക്കും ഞങ്ങളോടൊപ്പം വരാമെന്നും, സർക്കാർ തകർന്നാൽ നിങ്ങൾക്ക് ബിജെപി ടിക്കറ്റിൽ മത്സരിക്കാമെന്നും കൂടെ 25 കോടി രൂപ നൽകാമെന്നുമാണ് വാഗ്ദാനം.” കെജ്‌രിവാൾ പറയുന്നു.

21 എംഎൽഎമാരെ ബന്ധപ്പെട്ടു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഏഴ് പേരെ ബന്ധപ്പെട്ടതായാണ് തങ്ങൾ മനസിലാക്കുന്നതെന്നാണ് കെജ്‌രിവാൾ പറയുന്നത്. ഈ ഏഴുപേരും വാഗ്ദാനം നിരസിച്ചതായും കെജ്‌രിവാൾ സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*