
കോഴിക്കോട് : ബിജെപി സംഘടന സെക്രട്ടറിയായ കെ സുഭാഷിനെ ആർഎസ്എസ്സ് പിൻവലിച്ചു. കെ സുഭാഷിന് ആർഎസ്എസ്സ് ചുമതല നൽകി. ബിജെപി നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല കെ സുഭാഷ്. അടുത്ത കാലത്തായി സംഘടനാ സെക്രട്ടറിയായിരുന്ന സുഭാഷ് ബിജെപി നേതൃയോഗങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കാത്തതിലും സുരേഷ് ഗോപി ഇന്ദിരാ ഗാന്ധിയെ ഭാരതമാതാവ് എന്ന വിശേഷിപ്പിച്ചതിലുമുള്ള അതൃപ്തി മൂലമാണ് കെ സുഭാഷ് ബിജെപി നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്ന് സൂചനകളുണ്ടായിരുന്നു.
സുഭാഷിന് പകരം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ല. നേരത്തെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന എം ഗണേഷിനെ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി കെ സുഭാഷിനെ പകരം നിയമിക്കുകയായിരുന്നു. ബിജെപി സഹ സംഘടനാ സെക്രട്ടറിയായിരുന്നു സുഭാഷ്. ബിജെപി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു നേരത്തെ എം ഗണേശനെ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി സുഭാഷിനെ പകരം നിയമിച്ചത്. നാലുവര്‍ത്തോളം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു എം ഗണേശ്.
Be the first to comment