
ന്യൂഡല്‍ഹി: ഹരിയാനയിൽ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇന്നു വൈകിട്ടു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
പിന്നോക്ക വിഭാഗത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവാണ് നായബ് സൈനി. ഹരിയാനയില്‍ ആകെ 8 ശതമാനം മാത്രമുള്ള ‘സൈനി’ വിഭാഗക്കാരൻ. 2014ല്‍ നാരായണ്‍ഗഡില്‍ നിന്ന് എംഎല്‍എ ആയ നായബ് സൈനി, 2016ല്‍ ഹരിയാനയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്ന് എംപിയായി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നായബ് സൈനിയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.
Be the first to comment