ബിജെപിയുടെ പുതിയ അധ്യക്ഷൻ തിങ്കളാഴ്ച ചുമതല ഏൽക്കും

ബി ജെ പി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

കേന്ദ്ര നേതൃത്വത്തിന് മാത്രം അറിയാവുന്ന രഹസ്യമായി അതുതുടരുകയാണ്.ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണിത്.

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രന്‍ തുടരുമോ പുതിയ അധ്യക്ഷന്‍ വരുമോയെന്ന് ഉടൻ തന്നെ അറിയാമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍.

കെ. സുരേന്ദ്രന് പുറമെ ഗുജറാത്തില്‍ സി.ആര്‍. പാട്ടീല്‍ മധ്യപ്രദേശില്‍ വി.ഡി.ശര്‍മ, മിസോറമില്‍ വന്‍ലാല്‍ മുവാക്ക എന്നിവരാണ് അഞ്ചുവര്‍ഷത്തിലേറെയായി സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരുന്നത്. തമിഴ് നാട്ടില്‍ കെ. അണ്ണാമലൈ നാലാംവര്‍ഷത്തിലേക്ക് കടക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*