
തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്. തുഷാർ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ നെയ്യാറ്റിൻകരയിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തും. തുഷാർ ഗാന്ധി നടത്തിയത് കലാപശ്രമമെന്ന് ബിജെപി ആരോപിച്ചു.
തുഷാർ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം, തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ച് പേരെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് – ബിജെപി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടിരുന്നു. തുഷാർ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിൻകര പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാർ ഗാന്ധി ആർഎസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമർശത്തെ തുടർന്നാണ് പ്രതിഷേധമുയർന്നത്. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയായിരുന്നു ബിജെപി പ്രതിഷേധം.
Be the first to comment