കാഴ്ച മങ്ങും; എന്താണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നീണ്ട സ്ക്രീൻ സമയം കണ്ണുകളുടെ ആരോ​ഗ്യം ക്ഷയിക്കുന്നതിന് കാരണമാകുമെന്ന് അറിയാമെങ്കിലും മണിക്കൂറുകൾ നമ്മൾ സ്മാർട്ട്‌ഫോണുകൾക്കും ടാബിനും മുന്നിൽ ചിലവഴിക്കും. ഇത് കണ്ണിന് ആയാസമുണ്ടാക്കും. വരൾച്ച, ചൊറിച്ചിൽ, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിക്കും. ഈ അവസ്ഥയെയാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം.

കാലക്രമേണ അമിതമായ സ്‌ക്രീൻ എക്‌സ്‌പോഷർ ഈ ലക്ഷണങ്ങൾ ​ഗുരുതര നേത്രാരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചില ആരോ​ഗ്യകരമായ വഴികളിലൂടെ നീണ്ട സ്ക്രീൻ ടൈം കണ്ണുകൾക്കുണ്ടാക്കുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും കുറയ്ക്കും.

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ഒഴിവാക്കാൻ ചെയ്യേണ്ടത്

1. സ്‌ക്രീൻ ബ്രൈറ്റ്നസ് കോൺട്രാസ്റ്റ് ക്രമീകരിക്കുക

കൂടുതൽ ബ്രൈറ്റ് ആയതോ മങ്ങിയതോ ആയ സ്ക്രീൻ നിങ്ങളുടെ കണ്ണുകൾക്ക് ആയാസമുണ്ടാക്കും. ശരിയായ തോതിൽ സ്‌ക്രീൻ ബ്രൈറ്റ്നസും കോൺട്രാസ്റ്റും ക്രമീകരിക്കുന്നതിലൂടെ ഇതു പരിഹരിക്കാം. ഇത് ചുറ്റുമുള്ള ലൈറ്റിങ്ങുമായി പൊരുത്തപ്പെടുന്നു. കൂ‌ടാതെ മറ്റ് വെളിച്ചങ്ങൾ നേരെ സ്ക്രീൻ തട്ടുന്നതിൽ നിന്നും ഒഴിവാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കും.

2. കൃത്യമായ അകലവും സ്‌ക്രീൻ പൊസിഷനും നിലനിർത്തുക

കണ്ണുകളും സ്ക്രീനും തമ്മിലുള്ള ഏകദേശം അകലം ഒരു കൈയുടെ നീളം ആയിരിക്കണം. കൂടാതെ സ്ക്രീനിൻ്റെ മുകൾഭാഗം കണ്ണ് നിരപ്പിൽ അല്ലെങ്കിൽ അല്പം താഴെയായിരിക്കണം. ഈ പൊസിഷനിങ് കണ്ണിൻ്റെ ആയാസവും കഴുത്ത് വേദനയും തടയാൻ സഹായിക്കുന്നു. ഇതനുസരിച്ച് കസേര, മേശ എന്നിവയുടെ ഉയരം ക്രമീകരിക്കുന്നതും നല്ലതാണ്.

3. ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുക

സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം കണ്ണുകൾക്ക് ആയാസവും നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. സ്‌ക്രീൻ ക്രമീകരണങ്ങൾ, സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ഗ്ലാസുകൾ എന്നിവയിലൂടെ ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ഇത് ലഘൂകരിക്കാൻ സഹായിക്കും. ‌അതിനായി ഉപകരണങ്ങളിൽ ബ്ലൂ ലൈറ്റ് ഫിൽട്ടറിംഗ് പ്രവർത്തനക്ഷമമാക്കുക അല്ലെങ്കിൽ നീല വെളിച്ചം തടയുന്ന ഗ്ലാസുകൾ ധരിക്കുക, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ.

4. ഇടയ്ക്കിടെ കണ്ണ് ചിമ്മുക

ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്നത് കണ്ണുകൾ ഈർപ്പമുള്ളതും വരൾച്ച തടയാനും സഹായിക്കുന്നു. സ്ക്രീനിൽ നോക്കുന്നതിനിടെ കണ്ണുകൾ അടയ്ക്കാനുള്ള സാധ്യത കുറവാണ്. ഇത് കണ്ണ് ഡ്രൈ ആകാൻ കാരണമാകും. അതിനാൽ കൂടുതൽ സമയം കണ്ണുകളടയ്ക്കാൻ ബോധപൂർവം ശ്രമം നടത്തുക. കണ്ണുകൾ ഈർപ്പമുള്ളതാക്കാൻ ഇടവേളകളിൽ ഒരു സെക്കന്റ് കൺപോളകൾ പൂർണമായും അടച്ച് ബിങ്ക് ചെയ്യുന്നത് ശീലമാക്കുക.

5. ഇടവേളകൾ എടുക്കുക

ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേള എടുക്കുന്നത് സ്‌ക്രീനുകളിലേക്കുള്ള നീണ്ട എക്സ്പോഷർ കുറയ്ക്കാൻ സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷീണം കുറയ്ക്കുന്നതിനും ചെറുതായി ഒന്നു നടക്കുന്നതും എഴുന്നേറ്റ് നിൽക്കുന്നതും സഹായിക്കും.

6. ഐ ഡ്രോപ്സ്

നീണ്ടു നിൽക്കുന്ന സ്‌ക്രീൻ ഉപയോഗം കണ്ണുനീർ ഉത്പാദനം കുറയ്ക്കും. ഇത് വരൾച്ചയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും പ്രിസർവേറ്റീവുകളില്ലാത്ത ഐ ഡ്രോപ്സ് ദിവസത്തിൽ രണ്ടോ-മൂന്നോ തവണ ഉപയോഗിക്കുന്നത് കണ്ണിന്റെ വരൾച തടയും.

 

Be the first to comment

Leave a Reply

Your email address will not be published.


*