മലപ്പുറം താനൂർ ബോട്ടപകടം ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ 9 അംഗങ്ങളെ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തലവിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം പതിനൊന്നു പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കുരുന്നുകൾ ഓടിക്കളിച്ച വീട്ടുമുറ്റത്ത് ഒരു രാത്രി പിന്നിടുമ്പോഴേക്കും അവരുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നതോടെ പലർക്കും കരച്ചിലടക്കാനായില്ല.
കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവരൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്നു പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ നിലവിളിയാണു കേട്ടത്.
കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ, മകന് ജരീർ, സെയ്തലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്ന (18), ഷഫല (13) ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) മക്കളായ സഹറ (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. മരണ വാർത്ത അറിഞ്ഞ ഒരു നാട് മുഴുവൻ ദുഃഖത്തിൽ ആഴ്ന്നിരിക്കുകയാണ്.
Be the first to comment