
ഒരു കുടുംബത്തിലെ ആറു പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് നാലു വയസ്സുകാരനടക്കം രണ്ടു പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വള്ളത്തില്‍ മരണവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
മരിച്ച ഇവാൻ ഉദയനാപുരം പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ്. രക്ഷപ്പെട്ട നാലു പേരെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. എട്ടു വയസ്സുള്ള ഇതിക ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചീകിത്സയിലാണ്.
Be the first to comment