തൃശൂർ കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൃശൂർ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടിൽ ട്രേസി വർഗീസ് (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുർവേദ ഡോക്ടറാണ് മരിച്ച ലൈസി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇവർ കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
തൃശൂർ പാട്ടുരായ്ക്കലിലായിരുന്നു ട്രൈസി താമസിച്ചിരുന്നത്. ട്രൈസിയെ കാണാനില്ലെന്ന് ബന്ധുക്കൾ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം യുവതിയുടെ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Be the first to comment