
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലീനിങ് ജീവനക്കാരിയാണ് ആദ്യം ബാഗ് കണ്ടത്. ബാഗിന് കനം തോന്നിയത് കാരണം റെയിൽവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
റെയിൽവേ പോലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വെറും രണ്ട് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടർന്ന് മൃതദേഹം ബാഗിനുള്ളിൽ നിന്ന് പുറത്തെടുത്ത് പരിശോധനകൾക്കായി അയച്ചു. ബാഗ് ഉപേക്ഷിച്ച് കടന്നയാളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു.സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.
Be the first to comment