കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തില്‍ കണ്ടെത്തി

കോട്ടയം: തോട്ടയ്ക്കാട് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ അജേഷി (34) നെ കാണാനില്ലെന്ന് ബന്ധുക്കൾ രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. പൊലീസ് നിർദേശം അനുസരിച്ച് പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സ്‌കൂബാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാകത്താനം പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. തോട്ടയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജേഷ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*