ബോളിവുഡ് നടന്‍ പങ്കജ് ത്രിപതിയുടെ സഹോദരീ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; സഹോദരിക്ക് പരിക്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ പങ്കജ് ത്രിപതിയുടെ സഹോദരീ ഭര്‍ത്താവ് രാകേഷ് തിവാരി വാഹനാപകടത്തില്‍ മരിച്ചു. താരത്തിന്റെ സഹോദരി സബിത തിവാരിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 4.30ഓടെ ഡല്‍ഹി- കൊല്‍ക്കത്ത നാഷണല്‍ ഹൈവേയിലെ നിര്‍സാ ബസാറിലാണ് അപകടമുണ്ടായത്. ഇരുവരും ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു. ദമ്പതികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചെന്നാണ് പോലീസ് പറയുന്നത്.

അപകടത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷിനെ ധന്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പങ്കജ് ത്രിപതിയുടെ സഹോദരിക്ക് കാലിനാണ് പരിക്കേറ്റത്. അവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടുത്തിടെയാണ് പങ്കജ് ത്രിപതിക്ക് പിതാവിനെ നഷ്ടപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*