ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റെതെന്ന് പരിശോധനാഫലം

ബംഗളൂരു: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് നടത്തിയ പരിശോധനയില്‍ അതു പശുവിന്റെതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കലക്ടര്‍ വ്യക്തമാക്കി.

ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയായിരുന്നു.

അതേസമയം, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*