കോട്ടയം ചിൽഡ്രൻസ് ഹോം ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിൽ പുസ്തകങ്ങൾ നൽകി

കോട്ടയം: ചിൽഡ്രൻസ് ഹോം ലൈബ്രറിക്ക് കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൽ നിന്നും ലഭിച്ച പുസ്തകങ്ങൾ കൈമാറി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റുമായ അഡ്വ.പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു.

തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോം ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ.ബാബു കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് കെ എസ് മായ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ ചന്ദ്രബാബു, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി, ചിൽഡ്രൻസ് ഹോം സ്റ്റാഫ് സെക്രട്ടറി ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*