കുണ്ടറയിൽ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ രണ്ടു പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം മാമൂടിന് സമീപത്താണ് ആൺകുട്ടിയെയും പെൺകുട്ടിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. രാത്രി 8.50 ഓടെ പുനലൂരിൽ കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം.

15 വയസ്സ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചതെന്നാണ് വിവരം. അപകടം നടന്നയുടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*