ബ്രഹ്മപുരത്തെ വിഷപ്പുക? കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു

കൊച്ചിയിൽ ശ്വാസകോശ സംബന്ധമായ അസുഖ ബാധിതൻ മരിച്ചതിൽ ആരോപണവുമായി ബന്ധുക്കൾ.വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. മരണ കാരണം ബ്രഹ്മപുരത്തു വ്യാപിക്കുന്ന വിഷപ്പുക മൂലമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറയുന്നു.

പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു. ലോറന്‍സിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*