
ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. പെറുവിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. റഫീഞ്ഞ രണ്ടുഗോളുകള്‍ നേടി.
തുടക്കം മുതലേ അക്രമിച്ച കളിച്ച ബ്രസീല്‍ മത്സരത്തില്‍ പെറുവിനെ തീര്‍ത്തും നിഷ്പ്രഭരാക്കി. ആദ്യപകുതിയെ 38ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യഗോള്‍. കിട്ടിയ പെനാല്‍റ്റി കിക്ക് മാറ്റി റഫിഞ്ഞ ലക്ഷ്യം തെറ്റാത വലയിലാക്കി. രണ്ടാം ഗോള്‍ പിറന്നത് 58ാം മിനിറ്റില്‍. രണ്ടാം പെനാല്‍റ്റിയും റഫിഞ്ഞ വലയിലെത്തിച്ചു.
രണ്ടാം പകുതിയിലെ 71, 74 മിനിറ്റുകളില്‍ വീണ്ടും ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ആന്‍ഡ്രേസ് പെരേരയും ലൂയിസ് ഹെന്റിക്കും ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വെച്ച ബ്രസീല്‍ 18 ഷോട്ടുകളും ഉതിര്‍ത്തു. ഗോള്‍ എന്ന ഉറപ്പിച്ച നിരവധി മുന്നേറ്റങ്ങളും ബ്രസീലിന്റെ ഭാഗത്തുനിന്നുണ്ടായി.
തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ പത്തുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുമായി കൊളംബിയയും 16 പോയന്റുമായി ഉറുഗ്വെയും അത്രതന്നെ പോയന്റുള്ള ബ്രസീല്‍ നാലാമതുമാണ്.
Be the first to comment