അച്ചടക്ക ലംഘനം; കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് പുറത്താക്കി

കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളിൽ നിന്നും പുറത്താക്കി. പൊതു സമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ വ്യാജ പരാതി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനെ മനു കുമാറിൻ്റെ നേതൃത്വത്തിൽ മർദിച്ചിരുന്നു.

മർദന വിവരം പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാതലത്തിലാണ് അച്ചടക്ക നടപടിയെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംസ്ഥാന സെക്രട്ടറിമാരായ ആർ എസ് അബിൻ, അൻസാരി അടിമാലി എന്നീ രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ ആണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. 

Be the first to comment

Leave a Reply

Your email address will not be published.


*