ബ്രെസ്റ്റ് ക്യാന്‍സര്‍ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ത്യയിലെ 60 ശതമാനത്തിലധികം സ്ത്രീകളുടെ കാൻസർ മരണങ്ങളും തടയാവുന്നതാണെന്ന്  2023-ൽ ലാൻസെറ്റ് കമ്മീഷൻ നടത്തിയ ‘വിമൻ, പവർ, ക്യാൻസർ’ എന്ന പഠനത്തിൽ പറയുന്നു. അതേസമയം, ഇന്ത്യയിലെ 37 ശതമാനം സ്ത്രീകളുടെ കാൻസർ മരണങ്ങളും ചികിത്സയിലൂടെ ഒഴിവാക്കാനാകും. സ്തനാർബുദം (Breast cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. ആഗോളതലത്തിൽ ഏകദേശം 9 ദശലക്ഷം സ്ത്രീകൾക്ക് കാൻസർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ 4 ദശലക്ഷത്തിലധികം പേർ ഈ രോഗത്തിന് കീഴടങ്ങുന്നതായും പഠനങ്ങൾ പറയുന്നു.

“സ്തനാർബുദം ആരംഭിക്കുന്നത് സ്തനത്തിലെ ഒരു മുഴയിൽ നിന്നാണ്. ഇത് മുഴയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിക്കും.  ശരീരത്തിൻ്റെ നോഡുകൾ, രക്തചംക്രമണം വഴി ശ്വാസകോശം, കരൾ, മസ്തിഷ്കം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കാമെന്നും ആരോ​ഗ്യവിദ​ഗ്ധർ‌ ചൂണ്ടിക്കാട്ടുന്നു.

2020ൽ 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ബാധിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. ഏത് പ്രായത്തിലുള്ള സ്ത്രീകളിലും സ്തനാർബുദം ഉണ്ടാകാം. എന്നാൽ പ്രായമായവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. സ്തനാർബുദം പ്രധാനമായും സ്ത്രീകളിലാണ് സംഭവിക്കുന്നത്. പുരുഷന്മാരിൽ 0.5-1% മാത്രമേ ഇത് കാണുന്നുള്ളുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

സ്തനത്തിൽ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കുക. എന്നാൽ എല്ലാ മുഴകളും ക്യാൻസറാകണമെന്നില്ല. ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന എന്തെങ്കിലും മാറ്റങ്ങൾ നിസാരമായി കാണരുത്. 20 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളും മാസത്തിലൊരിക്കൽ സ്തനങ്ങൾ സ്വയം പരിശോധിക്കണമെന്നും കൊളംബിയ പസഫിക് കമ്മ്യൂണിറ്റീസിലെ വെൽനസ് ആൻഡ് വെൽബീയിംഗ് മേധാവി ഡോ. കാർത്ത്യായിനി മഹാദേവൻ പറയുന്നു. പരിശോധനയിൽ ചർമ്മത്തിൻ്റെ നിറവ്യത്യാസങ്ങൾ, മുലക്കണ്ണിൽ നിന്ന് എന്തെങ്കിലും വീക്കവും സ്രവങ്ങളും ഉണ്ടോയെന്ന് സ്ഥിരീകരിക്കുകയും വേണം. നേരത്തെ കണ്ടെത്തിയാൽ സ്തനാർബുദം ഭേദമാക്കാവുന്ന രോ​ഗമാണെന്നും അവർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*