പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ. കെ. ജെയിംസിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് സ്വദേശിയുടെ ചത്തുപോയ എരുമക്കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യാൻ ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജിഷ ജെയിംസിനെ അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ നിന്നും പോലീസ് ഓഫീസറായി റിട്ടയർ ചെയ്ത പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുടെ ഫാമിൽ വളർത്തിയ എരുമക്കുട്ടിയുടെ മരണകാരണം വ്യക്തമാകുവാനായി പോസ്റ്റ് മോർട്ടം നടത്തിയതിന് 1000/- രൂപ കൈക്കൂലിയായി ഫാമുടമയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഫാമുടമ കോട്ടയം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരാതിക്കാരന് ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ട് നൽകി വിടുകയായിരുന്നു. ഡോക്ടറെ കോടതിയിൽ ഹാജരാക്കി, പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Be the first to comment