കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്

കോട്ടയം: ഓപ്പറേഷൻ ഓവർലോഡിന്റെ ഭാ​ഗമായി കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ കോഴ ഇടപാട്.
തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ മൂന്ന് എം വി ഐ മാർ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവ് വിജിലൻസിന് കിട്ടി. ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഷാജൻ, അജിത് ശിവൻ, അനിൽ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും. ഇവർ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരൻ വഴിയാണ് പണം കൈമാറിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇടനിലക്കാരൻ രാജീവിന്റെ ഫോണിൽ നിന്ന് പണം കൈമാറ്റത്തിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*