പ്രമേഹവും ഹൃദ്രോഗവും ഫലപ്രദമായി തടയാം; ഈ പച്ചക്കറി കഴിക്കൂ

ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പല ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ബ്രോക്കോളി. ഇതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമായി നിലനിർത്താൻ സഹായിക്കും.

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രോക്കോളി. അതിനാൽ ശരീരം തണുപ്പിക്കാൻ ഇത് വളരെയധികം ഗുണം ചെയ്യും. കലോറി കുറഞ്ഞ ഒരു പച്ചക്കറി കൂടിയായതിനാൽ ഇത് ശരീരഭാരം കുറയ്ക്കാനും ഫലപ്രദമാണ്. വേവിച്ചും അല്ലാതെയും ബ്രോക്കോളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. പോഷക സമൃദ്ധമായ ബ്രോക്കോളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ

  • നാരുകൾ
  • പ്രോട്ടീൻ
  • വൈറ്റമിൻ ഇ, കെ, സി, ബി 6
  • കോപ്പർ
  • പൊട്ടാസ്യം
  • അയേൺ
  • ക്വെർസെറ്റിൻ
  • പോളിഫിനോൾസ്
  • ഗ്ലൂക്കോസൈഡുകൾ
  • ഫോളേറ്റ്
  • ആൻ്റിഓക്‌സിഡൻ്റുകൾ
  • സെലിനിയം
  • ഫോസ്‌ഫറസ്
  • ഒമേഗ -3 ഫാറ്റി ആസിഡുകൾ

ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ

ഫൈബർ, പൊട്ടാസ്യം, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ ഉയർന്ന അളവിൽ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ നിലനിർത്താൻ സഹായിക്കും.

പ്രമേഹം നിയന്തിക്കാൻ

ബ്രോക്കോളിയിൽ സെലിനിയം, വിറ്റാമിൻ ബി, ഫൈബർ, ഫോസ്‌ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം നിയന്തിക്കാൻ വളരെയധികം സഹായിക്കും. കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അമിതവണ്ണം കുറയ്ക്കാനും ബ്രോക്കോളി കഴിക്കുന്നത് ഫലം ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ

കൊളസ്‌ട്രോൾ കുറയ്ക്കാനും ഉയർന്ന രാസക്തസമ്മർദ്ദം നിയന്ത്രിക്കാനും ബ്രോക്കോളി സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. അതിനാൽ പതിവായി ബ്രോക്കോളി കഴിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ ഗുണം ചെയ്യും.

ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ

ബ്രോക്കോളിയിലെ ബയോ ആക്റ്റീവ് ഘടകങ്ങൾ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ

ബ്രോക്കോളിയിൽ പ്രധാന ആൻ്റി ഓക്‌സിഡൻ്റുകളായ ബീറ്റാ കരോട്ടിൻ, സൾഫോറഫെയ്ൻ, ഗ്ലൂക്കോറഫാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ ഉണ്ടാക്കുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

കണ്ണിന്‍റെ ആരോഗ്യത്തിന്

ബ്രോക്കോളിയിൽ ആൻ്റി ഓക്‌സിഡൻ്റ്, ബീറ്റാകരോട്ടിൻ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നവയാണ്. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തുടങ്ങിയവയ്‌ക്കെതിരെ പ്രവർത്തിക്കാനും ബ്രോക്കോളി ഗുണകരമാണ്.

ചർമ്മം സംരക്ഷിക്കാൻ

ചമ്മർത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ബ്രോക്കോളി. ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും കോളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ചാർമ്മത്തിലെ ചളിവുകൾ അകറ്റാൻ സഹായിക്കും. കൂടാതെ ബ്രോക്കോളിയിൽ കാണപ്പെടുന്ന വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവ ചർമ്മം തിളക്കമുള്ളതായി നിലനിർത്താനും ഫലപ്രദമാണ്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ

കാൽസ്യവും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ബ്രോക്കോളി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. പതിവായി ബ്രോക്കോളി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*