പൊട്ടിയ പതാക കെട്ടാൻ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി; സംഭവം തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തലിൽ വിവാദം. പൊട്ടിയ പതാക കെട്ടാൻ സ്കൂൾ വിദ്യാർത്ഥിയെ സംഘാടകർ കൊടിമരത്തിൽ കയറ്റി. എംഎൽഎ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്.

നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ തുടക്ക ദിവസമായിരുന്നു വിവാദം. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പതാക ഉയർത്തൽ തീരുമാനിച്ചിരുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി പതാക കെട്ടാൻ വേണ്ടിയാണ് പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ അടക്കമുള്ളവർ നോക്കി നിൽക്കെയാണ് സംഭവം.

പതാക കെട്ടിയ വിദ്യാർത്ഥി സുരക്ഷിതമായി താഴെയിറങ്ങി. എന്നാൽ ചടങ്ങിന് പതാക ഉയർത്തിയപ്പോൾ കയറിൽ കുരുങ്ങി. ഇതോടെ സംഘാടകർ പതാക വലിച്ചു പൊട്ടിച്ചു. വീണ്ടും താഴെ എത്തിച്ച് പതാക കെട്ടി. ചടങ്ങ് നടത്തി. വിഷയം വിവാദമായെങ്കിലും ആരും പരാതി നൽകിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*