
തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാർത്ഥനാലയത്തിനുള്ളിലെ പ്രയർ ഹാളിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിത മദ്യപാനം നിർത്തുന്നതിന് കഴിഞ്ഞ ദിവസം ശ്യാമിനെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേർന്ന് പ്രാർഥനയ്ക്കെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Be the first to comment