മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽവിട്ടു

ന്യൂഡൽഹി: മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽവിട്ടു. കവിതയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ്. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.

 നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകുലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് ഇഡി പറയുന്നു. കവിതയെ മറ്റുള്ളവർക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*